Image

ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; ആറു മരണം

Published on 06 September, 2012
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; ആറു മരണം
ഗാസാസിറ്റി: ഗാസാ മുനമ്പില്‍ ഇസ്രയേല്‍ സേനയുടെ വ്യോമാക്രമണത്തില്‍ ആറു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മൂന്നു ഗുരുതരമായി പരുക്കേറ്റു. ഗാസയില്‍ രണ്ടു വ്യത്യസ്ത മേഖലകളിലാണ് ഇസ്രേലി സേന വ്യോമാക്രമണം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. വടക്കന്‍ ഗാസാ മുനമ്പില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേരും മണിക്കൂറുകള്‍ക്കു ശേഷം സെന്‍ട്രല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഗാസാ മുനമ്പില്‍ നിന്ന് ഇസ്രയേലിലേക്കു റോക്കറ്റ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടവര്‍ക്കു നേരെയാണു വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേലി സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗാസാ മുനമ്പില്‍ ഇസ്രേലി സേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം നടന്ന വ്യോമാക്രമണത്തില്‍ മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക