Image

അണക്കര വിമാനത്താവളം റണ്‍വേയില്‍

Published on 06 September, 2012
അണക്കര വിമാനത്താവളം റണ്‍വേയില്‍
കട്ടപ്പന: അണക്കര വിമാനത്താവളം റണ്‍വേയില്‍. ഏറെനാളുകള്‍ സജീവമായി നിലനിന്നിരുന്ന നിര്‍ദിഷ്ട വിമാനത്താവളം പദ്ധതി പുതിയ ദിശയിലെത്തി.
ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് അണക്കരയിലേത്. കേന്ദ്ര വ്യോമയാന മന്ത്രാലയവും സാങ്കേതിക വകുപ്പും എയര്‍പോര്‍ട്ട് അഥോറിറ്റിയും പച്ചക്കൊടി കാട്ടിയ വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ ക്ലിയറന്‍സാണ് ഇനി ലഭിക്കാനുള്ളത്. ഇതിന്റെ മുന്നോടിയായി അടുത്തദിവസം തിരുവനന്തപുരത്ത് ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേരും.

ഇന്നലെ ഇടുക്കി ജില്ലാകളക്ടര്‍ ടി. ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള റവന്യൂസംഘം നിര്‍ദിഷ്ട പ്രദേശം സന്ദര്‍ശിച്ചു. സാറ്റലൈറ്റ് സയന്റിഫിക് സര്‍വേ പൂര്‍ത്തിയായ അണക്കരയില്‍ 1200 ഏക്കറോളം സ്ഥലം വിമാനത്താവളത്തിനായി ആവശ്യമുണെ്ടന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളവും പുനരധിവാസവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കാണിത്. 750 കുടുംബങ്ങളെയെങ്കിലും മാറ്റിപാര്‍പ്പിക്കേണ്ടിവന്നേക്കും.

ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണെ്ടന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.2009-ലാണ് അണക്കര വിമാനത്താവളം സജീവ പരിഗണനയിലായത്. 2009-ല്‍ എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ അനുമതിയും ലഭിച്ചതാണ്. കഴിഞ്ഞ രണ്ട് സംസ്ഥാന ബജറ്റുകളിലും വിമാനത്താവളത്തിന്റെ പ്രാഥമിക നടപടികള്‍ക്കായി പണവും അനുവദിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക