Image

ബിഹാറുകാര്‍ക്കെതിരേ പരാമര്‍ശം: താക്കറയ്‌ക്കെതിരേ കേസ്

Published on 06 September, 2012
ബിഹാറുകാര്‍ക്കെതിരേ പരാമര്‍ശം: താക്കറയ്‌ക്കെതിരേ കേസ്
ഗോപാല്‍ഗഞ്ച് (ബിഹാര്‍): ബിഹാറികള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചു ശിവസേനാ തലവന്‍ ബാല്‍താക്കറെ ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരേ കേസ്. താക്കറേയ്ക്കു പുറമേ പാര്‍ട്ടി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെ, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ പ്രസിഡന്റ് രാജ് താക്കറെ എന്നിവര്‍ക്കെതിരേയാണു കേസ്. 

ഉറുദു പത്രമായ ക്വാമിതന്‍ ജീമിന്റെ ലേഖകന്‍ ആദം അലിയാണ് പ്രശ്‌നത്തില്‍ ഗോപാല്‍ഗഞ്ച് സിജെഎം കോടതിയെ സമീപിച്ചത്. വിവാദപ്രസംഗത്തിലൂടെ താക്കറെ രാജ്യത്തിന്റെ സമാധാനവും ജനങ്ങളുടെ സൗഹൃദവും തകര്‍ത്തുവെന്നാണ് പരാതിക്കാരന്റെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക