Image

കൊച്ചി വിമാനത്താവളത്തില്‍ 10 കിലോ വെള്ളി ആഭരണങ്ങള്‍ പിടിച്ചു

Published on 06 September, 2012
കൊച്ചി വിമാനത്താവളത്തില്‍ 10 കിലോ വെള്ളി ആഭരണങ്ങള്‍ പിടിച്ചു
നെടുമ്പാശേരി: ദുബായില്‍നിന്നു ഷാര്‍ജ വഴി കൊച്ചി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പാലക്കാട് സ്വദേശി ഫൈസല്‍ ബാബു അനധികൃതമായി കൊണ്ടുവന്ന 10 കിലോ വെള്ളി ആഭരണങ്ങള്‍ പിടിച്ചു. ഇതിനു വിപണിയില്‍ ആറു ലക്ഷം രൂപ വിലയുണ്ട്. എയര്‍ ഇന്ത്യയുടെ എഐ 934 ഫ്‌ളൈറ്റിലെത്തി ഗ്രീന്‍ ചാനലിലൂടെ പുറത്തു പോകാന്‍ ശ്രമിച്ച ഫൈസല്‍ അവസാനത്തെ കവാടത്തിലാണു പിടിയിലായത്. കസ്റ്റംസ് ഡപ്യൂട്ടി കമ്മീഷണര്‍മാരായ സി. മാധവന്‍, സി.കെ. തങ്കപ്പന്‍, സൂപ്രണ്ട് എം.ഡി. ജോസഫ്, കെ.ജി. ജോഷി, പി. രഞ്ജിത്കുമാര്‍, എന്‍. ലളിത എന്നിവരുടെ നേതൃത്വത്തിലാണ് ആഭരണങ്ങള്‍ പിടിച്ചത്. പിടികൂടിയ വെള്ളി ആഭരണങ്ങള്‍ കസ്റ്റംസ് വിഭാഗം കണ്ടുകെട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക