Image

ആന്ധ്രയില്‍ മുതിര്‍ന്ന പോലീസ് മേധാവിയെ ബസില്‍നിന്നു കണെ്ടത്തി

Published on 06 September, 2012
ആന്ധ്രയില്‍ മുതിര്‍ന്ന പോലീസ് മേധാവിയെ ബസില്‍നിന്നു കണെ്ടത്തി
രാജമുന്‍ഡ്രി: മേലുദ്യോഗസ്ഥനു കഞ്ചാവ് കള്ളക്കടത്തുകാരുമായി ബന്ധമുണെ്ടന്ന വിവാദ വെളിപ്പെടുത്തലിനുശേഷം കാണാതായ ആന്ധ്രയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ കണെ്ടത്തി. ആന്ധ്രയിലെ രാമചന്ദ്രപുരം എഎസ്പി നവീന്‍ കുമാറിനെയാണ് ഹൈദരാബാദിലേക്കുള്ള ഒരു ബസില്‍ നിന്നു കണെ്ടത്തിയത്. 

ഈസ്റ്റ് ഗോദാവരി എസ്.പി. ത്രിവിക്രമ വര്‍മയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും കഞ്ചാവ് കള്ളക്കടത്തുകാരുമായി ബന്ധമുണെ്ടന്നു നവീന്‍കുമാര്‍ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ കഴിഞ്ഞ മൂന്നിന് നവീന്‍കുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ്് ചെയ്തു. ഇതിനുശേഷം ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക