Image

ഡാര്‍വിന്‍ മലയാളി ഫോറം ഓണം ആഘോഷിച്ചു

ജോസ് എം. ജോര്‍ജ്‌ Published on 06 September, 2012
ഡാര്‍വിന്‍ മലയാളി ഫോറം ഓണം ആഘോഷിച്ചു
ഡാര്‍വിന്‍: ഡാര്‍വിന്‍ മലയാളി ഫോറം ഓഗസ്റ്റ് 18ന് കായികമേളയോടെ ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ ഒന്നിന് (ശനി) വിഭവസമൃദ്ധമായ ഓണസദ്യയോടും വിവിധ കലാപരിപാടികളോടുംകൂടി സമാപിച്ചു. 

ഓഗസ്റ്റ് 18ന് വിവിധ കായികമത്സരങ്ങളും കബഡി മത്സരവും ബാര്‍ബിക്യൂ പാര്‍ട്ടിയും നടത്തി. സെപ്റ്റംബര്‍ ഒന്നിന് ഓണസദ്യയിലും കലാപരിപാടികളിലും സ്വദേശിയരടക്കം നിരവധി പേര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഓണസദ്യയ്ക്കുശേഷം നടന്ന കലാപരിപാടികളില്‍ അംഗങ്ങളും കുട്ടികളും പങ്കെടുത്ത ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, സ്‌കിറ്റ്, ഫാഷന്‍ഷോ, മലയാളം ക്ലാസിലെ വിദ്യാര്‍ഥികളുടെ പദ്യപാരായണം എന്നിവ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന സ്ത്രീകളും പുരുഷന്മാരും പങ്കെടുത്ത വടംവലി മത്സരം ആവേശകരമായി.

പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ആന്റണി തുരുത്തേല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനില്‍കുമാര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ആന്റണി ഔസേപ്പ് നന്ദിയും പറഞ്ഞു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് ആശ മക്‌ലാറന്‍, ഫാ. റോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് കമ്മിറ്റി അംഗങ്ങള്‍ സമ്മാനങ്ങള്‍ നല്‍കി. തുടര്‍ന്ന് ഡിന്നറും നടത്തി.


ഡാര്‍വിന്‍ മലയാളി ഫോറം ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക