Image

അഭയ കേസ്: കെ.ടി മൈക്കിളിനെതിരെ സി.ബി.ഐ സത്യവാങ്മൂലം

Published on 06 September, 2012
അഭയ കേസ്: കെ.ടി മൈക്കിളിനെതിരെ സി.ബി.ഐ സത്യവാങ്മൂലം
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ അറിയാവുന്ന െ്രെകംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍ നുണപരിശോധനക്ക് വിധേയനാകാത്തതില്‍ ദുരൂഹതയെന്ന് സി.ബി.ഐ സത്യവാങ്മൂലം. അഭയ കേസന്വേഷണത്തിന്റെ മേല്‍നോട്ടം കെ.ടി മൈക്കിളിനായിരുന്നു.

സി.ബി.ഐ മുന്‍ ഡിവൈ.എസ്.പി വര്‍ഗീസ് പി.തോമസും കോട്ടയം ആര്‍.ഡി ഓഫിസിലെ ജീവനക്കാരും തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയത് അന്വേഷിക്കണമെന്ന കെ.ടി മൈക്കിളിന്റെ ഹരജിക്കെതിരെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സി.ബി.ഐയുടെ വെളിപ്പെടുത്തല്‍.
അഭയയെ കാണാതായതിനെക്കുറിച്ച് വിവരം ലഭിച്ച ആദ്യ പൊലീസ് ഓഫിസര്‍ കെ.ടി.മൈക്കിളാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കേസിലെ മൂന്നാംപ്രതി സിസ്റ്റര്‍ സെഫിയും മറ്റ് രണ്ട് കന്യാസ്ത്രീകളും സംഭവദിവസം രാവിലെ ഏഴോടെ കെ.ടി.മൈക്കിളിന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. 

പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുന്നതിന് പകരം കോണ്‍വെന്റിലെ കിണറ്റില്‍ നോക്കാന്‍ മൈക്കിള്‍ ഉപദേശിച്ചു. പുറമെ എ.എസ്.ഐയായിരുന്ന വി.വി.അഗസ്റ്റിന്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് നടത്തിയത് മൈക്കിളിന്റെ നിര്‍ദേശപ്രകാരമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവദിവസം രാവിലെ മൈക്കിളിനെ കാണാന്‍ ചെന്ന കന്യാസ്ത്രീമാരുടെ മൊഴിയുടെയും മരിച്ച വി.വി.അഗസ്റ്റിന്റെ മൊഴിയുടെയും സത്യാവസ്ഥ മനസ്സിലാക്കാനാണ് നുണപരിശോധനകള്‍ക്ക് വിധേയമാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക