Image

ശിവകാശി: പൊള്ളലേറ്റവര്‍ക്കു മമ്മൂട്ടി സൗജന്യ മരുന്നെത്തിച്ചു

Published on 06 September, 2012
ശിവകാശി: പൊള്ളലേറ്റവര്‍ക്കു മമ്മൂട്ടി സൗജന്യ മരുന്നെത്തിച്ചു
കൊച്ചി: ശിവകാശി പടക്കനിര്‍മാണശാലയിലുണ്ടായ അഗ്നിബാധയില്‍ പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കു നടന്‍ മമ്മൂട്ടിയുടെ സഹായഹസ്തം. തന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി മരുന്നു കമ്പനിയില്‍നിന്നു പൊള്ളലേറ്റവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി എത്തിച്ചാണു സൂപ്പര്‍സ്റ്റാര്‍ മാതൃകയായത്. 

വലിയ തോതിലുള്ള പൊള്ളലിന്റെ ചികിത്സയ്ക്കുപയോഗിക്കുന്ന അഗ്നിജിത് എന്ന മരുന്നാണ് ഇന്നലെ കൈമാറിയത്. മരുന്ന് അന്വേഷിച്ച് എറണാകുളത്തുള്ള കമ്പനിയുടെ ഓഫീസിലേക്കു വിരുദനഗര്‍ ജില്ലാ കളക്ടര്‍ സംഭവദിവസം തന്നെ ബന്ധപ്പെട്ടിരുന്നു. ഒരാള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം വരെ ചെലവു വരുന്ന മരുന്ന് പൂര്‍ണമായും സൗജന്യമായി എത്തിച്ചു നല്കാന്‍ മമ്മൂട്ടി കമ്പനി ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചു. കമ്പനി സിഇഒ വി. ജ്യോതിഷിന്റെ നേതൃത്വത്തില്‍ മുപ്പതോളം പേര്‍ക്കുള്ള മരുന്ന് പൊള്ളലേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രികളിലെത്തിച്ചു. ചാല ദുരന്തത്തില്‍ പൊള്ളലേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്കും മരുന്നെത്തിക്കാന്‍ കമ്പനി അധികൃതര്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക