Image

ആസാമില്‍ സ്‌ഫോടനം; പത്തുപേര്‍ക്കു പരിക്ക്

Published on 06 September, 2012
ആസാമില്‍ സ്‌ഫോടനം; പത്തുപേര്‍ക്കു പരിക്ക്
ഗോഹട്ടി: ആസാമിലെ ടിന്‍സുകിയ ജില്ലയിലെ ദൂംദുമയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പോലീസുകാര്‍ക്കുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റു. ഉള്‍ഫയാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. വൈകിട്ട് 6.45 ന് ചാന്ദ്‌നി ചൗകിനടുത്ത് ഒരു നടപാതയിലാണ് സംഭവം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ടു യുവാക്കള്‍ ഗ്രനേഡ് എറിയുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക