Image

ചൈനീസ് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വിജയകരമായെന്ന് ചൈന

Published on 06 September, 2012
ചൈനീസ് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം വിജയകരമായെന്ന് ചൈന
ബെയ്ജിംഗ്: ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ലിയാംഗ് ഗുവാംഗ്‌ലീയുടെ അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം വിജയകരമായെന്ന് ചൈന. 

ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ-ചൈന സംയുക്ത സൈനിക അഭ്യാസങ്ങള്‍ തുടരാന്‍ തീരുമാനമായിരുന്നു. വിസ വിവാദത്തെത്തുടര്‍ന്നു 2010ല്‍ സംയുക്ത സൈനിക അഭ്യാസം നിര്‍ത്തിവച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ശാന്തത പുലര്‍ത്താനും ധാരണയായി. പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് പ്രതിരോധമന്ത്രി ജനറല്‍ ലിയാംഗ് ഗുവാംഗ്‌ലീയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണു പുതിയ ധാരണകളുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക