Image

വല്ലാര്‍പാടത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവ്

Published on 06 September, 2012
വല്ലാര്‍പാടത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവ്
ന്യൂഡല്‍ഹി: വല്ലാര്‍പാടത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. വല്ലാര്‍പാടം കണ്‌ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് മൂന്നുവര്‍ഷത്തേക്ക് ഇളവാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന്റെ ദീര്‍ഘനാളായുളള ആവശ്യമായിരുന്നു വല്ലാര്‍പാടത്തിന്റെ കബോട്ടാഷ് നിയമത്തിലുള്ള ഇളവ്. അതേസമയം, പാക്കിസ്ഥാന്‍, ചൈനീസ് കപ്പലുകള്‍ക്ക് നിയമത്തിലെ ഇളവ് ബാധകമാകില്ല.

കേന്ദ്രഷിപ്പിംഗ് മന്ത്രി ജി.കെ.വാസനാണ് വല്ലാര്‍പാടത്തിന് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്ന ശിപാര്‍ശ മന്ത്രിസഭായോഗത്തില്‍ വച്ചത്. കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, കെ.വി.തോമസ് തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ കേരളത്തിനുവേണ്ടി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. കബോട്ടാഷ് നിയമത്തില്‍ ഇളവ് വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ ഡല്‍ഹിയിലെത്തി ആവശ്യപ്പെട്ടിരുന്നു. 
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക