Image

വിഎസ് ആക്ഷേപമുന്നയിക്കുന്ന പദ്ധതികള്‍ തുടങ്ങിവച്ചത് അദ്ദേഹം തന്നെയെന്നു മുഖ്യമന്ത്രി

Published on 06 September, 2012
വിഎസ് ആക്ഷേപമുന്നയിക്കുന്ന പദ്ധതികള്‍ തുടങ്ങിവച്ചത് അദ്ദേഹം തന്നെയെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: 'എമേര്‍ജിംഗ് കേരള'യില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സംശയിക്കുന്ന മൂന്നു പദ്ധതികളുടെയും നടപടികള്‍ തുടങ്ങിയത് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എമേര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് വിഎസിന്റെ കത്തിനുളള മറുപടി ഇന്നു തന്നെയയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ വികസനത്തിന് ഏറ്റവും പ്രാധാന്യമുളളതാണ് എമേര്‍ജിംഗ് കേരളയില്‍ പരാമര്‍ശിക്കുന്ന പദ്ധതികള്‍. പ്രതിപക്ഷത്തെ പരമാവധി സഹകരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നിട്ടും സര്‍വ കക്ഷിയോഗത്തില്‍ പ്രതിപക്ഷം സംബന്ധിച്ചില്ല. സംസ്ഥാനത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട കാര്യം തീരുമാനിക്കുളള യോഗം അവര്‍ ബഹിഷ്‌കരിച്ചു. യുഡിഎഫ് തെറ്റായ പദ്ധതി നടപ്പിലാക്കി കൊളളലാഭം നടത്താനാണെന്ന അവരുടെ പ്രസ്താവന തെറ്റാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എല്ലാം ആരംഭിച്ചത്. ആമ്പല്ലൂര്‍ ഗ്രാമത്തിലെ സ്ഥലം ഏറ്റടുത്തു. അതില്‍ ഒപ്പു വച്ചത് അച്യുതാനന്ദനാണ്. കൊച്ചിയിലെ പദ്ധതികളുടെ വിശദാംശങ്ങള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. തീരുമാനമെടുത്തതും അദ്ദേഹമാണ്. എന്നിട്ടും എന്നോടാണ് ഇതേക്കുറിച്ച് ചോദിച്ചിരിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.

നിഷേധാത്മകമായ സമീപനം ശരിയല്ല. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കി പറയുന്നത് നന്നല്ല. എമര്‍ജിംഗ് കേരളയില്‍ വരുന്ന സംരഭകരുടെ കാര്യങ്ങള്‍ ജനങ്ങള്‍ അറിയട്ടെയെന്ന് വിചാരിച്ചു. അതിനാലാണ് പദ്ധതികളെക്കുറിച്ച് വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയത്. എല്ലാം സുതാര്യമായിരിക്കും. ഒരിഞ്ചു ഭൂമിപോലും കളയില്ല. എല്ലാം വേഗത്തിലാകും. തെറ്റുണ്ടങ്കില്‍ തിരുത്താന്‍ തയാറാണ്. ന്യായമായ കാര്യങ്ങള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക