Image

ഒരു ടണ്‍ ഭാരമുള്ള ചീസ്‌ ബര്‍ഗര്‍ പുതിയ ലോക റിക്കോര്‍ഡ്‌

പി.പി. ചെറിയാന്‍ Published on 06 September, 2012
ഒരു ടണ്‍ ഭാരമുള്ള ചീസ്‌ ബര്‍ഗര്‍ പുതിയ ലോക റിക്കോര്‍ഡ്‌
മിനിസോട്ട: സെപ്‌റ്റംബര്‍ രണ്ടിന്‌ മിനിസോട്ടയിലെ ഒരു കാസിനോയില്‍ പത്തടി ചുറ്റളവും ഒരു ടണിലേറെ ഭാരവുമുള്ള ബേക്കണ്‍ ചീസ്‌ ബെര്‍ഗര്‍ ഉണ്ടാക്കി പുതിയ ലോക റിക്കോര്‍ഡ്‌ സ്‌ഥാപിച്ചു. 881 പൗണ്ടു തൂക്കമുള്ള ചീസ്‌ ബര്‍ഗറായിരുന്ന നിലവിലുള്ള ലോക റിക്കോര്‍ഡ്‌.

ലേബര്‍ ഡേ ഞായറാഴ്‌ച നിര്‍മ്മിച്ച ഈ ചീസ്‌ ബര്‍ഗര്‍ ഫ്രൈയിങ്‌ പാനില്‍ മറിച്ചിടുന്നിന്‌ ക്രെയിന്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു. ഗിന്നസ്‌ വേള്‍ഡ്‌ റിക്കോര്‍ഡ്‌ പ്രതിനിധി ഫിലിപ്പ്‌ റോബര്‍ട്ട്‌സണ്‍ 2014 പൗണ്ട്‌ തൂക്കമുള്ള ചീസ്‌ ബര്‍ഗര്‍ പരിശോധിച്ച്‌ പുതിയ ലോക റിക്കോര്‍ഡ്‌ സ്‌ഥാപിച്ചതായി പ്രഖ്യാപനം നടത്തി. ചീസ്‌ ബര്‍ഗര്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ മാസ്സ്‌ച്യുസെറ്റ്‌സ്‌ വിദ്യാര്‍ഥികള്‍ക്കായി പങ്കുവച്ചു.
ഒരു ടണ്‍ ഭാരമുള്ള ചീസ്‌ ബര്‍ഗര്‍ പുതിയ ലോക റിക്കോര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക