Image

മറ്റു സ്‌കൂളുകളെ ബാധിക്കുംവിധം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം പാടില്ല: സുപ്രീംകോടതി

Published on 06 September, 2012
മറ്റു സ്‌കൂളുകളെ ബാധിക്കുംവിധം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം പാടില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ പാടില്ലെന്നു സുപ്രീംകോടതി വിധിച്ചു. കേരളത്തില്‍ ഭാവിയില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന 2007ലെ സര്‍ക്കാര്‍ നയം സുപ്രീം കോടതി ശരിവച്ചു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിനായി പൊതുഖജനാവില്‍ നിന്നു വന്‍തുക ചെലവഴിക്കുന്നുണ്ട്. എന്നാല്‍, അണ്‍ എയ്ഡഡ് മേഖലയില്‍ വിവേചനരഹിതമായി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കും. ഡിവിഷന്‍ കുറയ്ക്കുന്നതിനും അധ്യാപകരുടെ ജോലി നഷ്ടപ്പെടുന്നതിനും ഇത് ഇടയാക്കുമെന്നു കോടതി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ തളളി ജസ്‌റീസ് കെ. എസ്. രാധാകൃഷ്ണനും ജസ്‌റീസ് ദീപക് മിശ്രയും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

അട്ടപ്പാടിയില്‍ 2001 ല്‍ െ്രെടബല്‍ മിഷന്റെ കീഴില്‍ ആരംഭിച്ച അണ്‍ എയ്ഡഡ് ബെഥാം ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിനു സര്‍ക്കാര്‍ അംഗീകാരം നിഷേധിച്ചിരുന്നു. 2007 ജൂണ്‍ 13നു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ സ്‌കൂളിന് അംഗീകാരം നല്‍കുന്നതു മേഖലയിലെ മറ്റു സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കു ദോഷം ചെയ്യുമെന്നു വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി.

എന്നാല്‍ അപ്പീല്‍ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് 201011 അധ്യയനം വര്‍ഷം മുതല്‍ ഒന്നുമുതല്‍ പത്തുവരെയുള്ള ക്‌ളാസുകളില്‍ പഠനത്തിന് അംഗീകാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്‍കി. തുടര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. സ്‌കൂളിന് അംഗീകാരം റദ്ദാക്കരുതെന്നു പഞ്ചായത്തും ആവശ്യപ്പെട്ടിരുന്നു. ആദിവാസി മേഖലയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളെന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് സ്‌കൂളിന്റെ അംഗീകാരം തുടരാന്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി. എന്നാല്‍ ഇത് ഒരു കീഴ്വഴക്കമായിക്കണ്ടു ഭാവിയില്‍ ഇത്തരത്തില്‍ അംഗീകാരം നല്‍കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
 




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക