Image

മയക്കുമരുന്നുകേസ്‌: രണ്‌ടു മലയാളികളെ സൗദിയില്‍ വധശിക്ഷക്കു വിധേയരാക്കി

Published on 06 September, 2012
മയക്കുമരുന്നുകേസ്‌: രണ്‌ടു മലയാളികളെ സൗദിയില്‍ വധശിക്ഷക്കു വിധേയരാക്കി
ദമാം: സൗദി അറേബ്യയില്‍ മയക്കുമരുന്ന്‌ കേസില്‍ ഉള്‍പ്പെട്ട രണ്‌ട്‌ മലയാളികളുടെ വധശിക്ഷ നടപ്പാക്കി. വണ്‌ടൂര്‍ കരുണാലയത്തിനു സമീപം താമസിക്കുന്ന ചാവക്കാട്‌ സ്വദേശി അമ്പലവീട്ടില്‍ ഹംസ (48), കോഴിക്കോട്‌ വെസ്റ്റ്‌ ഹില്‍ സ്വദേശി ഷെയ്‌ഖ്‌ മസ്‌താന്‍ എന്ന സലീം (40) എന്നിവരെയാണ്‌ സൗദി ആഭ്യന്തര വകുപ്പ്‌ വധശിക്ഷയ്‌ക്ക്‌ വിധേയരാക്കിയത്‌. ദമാമില്‍ വെച്ചായിരുന്നു ഇവരുടെ ശിക്ഷ നടപ്പാക്കിയത്‌. പരസ്യമായി തലവെട്ടിയാണ്‌ ഇരുവരുടെയും ശിക്ഷ നടപ്പാക്കിയത്‌.

2004 ജനുവരിയില്‍ കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സൗദിയില്‍ എത്തിയ ഹംസയില്‍ നിന്നു രണ്‌ട്‌ കിലോഗ്രാം മയക്കുമരുന്ന്‌ പിടികൂടിയിരുന്നു. ഹംസയില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ സലീമിനെയും അറസ്റ്റുചെയ്‌തത്‌. 2006 ലാണ്‌ ഇവര്‍ക്ക്‌ സൗദി കോടതി വധശിക്ഷ വിധിച്ചത്‌. മയക്കുമരുന്നുകേസില്‍ കുറ്റവാളിയെന്നു തെളിഞ്ഞാല്‍ സൗദിയില്‍ വധശിക്ഷയാണ്‌ നല്‍കുക.

കുറ്റം സംശായതീതമായി തെളിഞ്ഞതിനെ തുടര്‍ന്നാണ്‌ ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്‌. അതേസമയം, സമാന കേസില്‍ പിടിയിലായ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ നിരപരാധികളെന്ന്‌ തെളിഞ്ഞതിനെ തുടര്‍ന്നു വിവിധ കാലങ്ങളില്‍ ശിക്ഷയില്‍നിന്നു മുക്തരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക