Image

സച്ചിന്‍ പൈലറ്റ് ടെറിട്ടോറിയല്‍ ആര്‍മി ഓഫിസര്‍

Published on 06 September, 2012
സച്ചിന്‍ പൈലറ്റ് ടെറിട്ടോറിയല്‍ ആര്‍മി ഓഫിസര്‍
ന്യൂഡല്‍ഹി സച്ചിന്‍ പൈലറ്റ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓഫിസറായി ഇന്നുചേരും. നടന്‍ മോഹന്‍ലാല്‍, ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവ്, എം.എസ്. ധോണി എന്നിവരുടേതു പോലെ ആലങ്കാരിക പദവിയല്ല സച്ചിന്‍ പൈലറ്റിന്റേത്. മറിച്ച്, റഗുലര്‍ സര്‍വീസിലാണു പൈലറ്റ് (35) ചേരുന്നത്.കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇതിനായി സര്‍വീസ് സിലക്ഷന്‍ ബോര്‍ഡിന്റെ (എസ്എസ്ബി) പൊതുപരീക്ഷയും ഇന്റര്‍വ്യൂവും ജയിച്ചു. സിഖ് റജിമെന്റിലെ 124 ടിഎ ബറ്റാലിയനില്‍ ലഫ്റ്റനന്റ് ആയിട്ടാണു പൈലറ്റിനു നിയമനം ലഭിക്കുക. തുടര്‍ന്നു ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും മഹാരാഷ്ട്രയിലെ ടെറിട്ടോറിയല്‍ ആര്‍മി അക്കാദമിയിലും നിര്‍ബന്ധിത പരിശീലനം.

ഇന്നു ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്, ടെറിട്ടോറിയല്‍ ആര്‍മി അഡീഷനല്‍ ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ എ.കെ. സിവാക് എന്നിവര്‍ ചേര്‍ന്നു പൈലറ്റിനെ സൈനികമുദ്ര അണിയിക്കും.രാജസ്ഥാനിലെ അജ്‌മേറില്‍ നിന്നുള്ള ലോക്‌സഭാംഗമായ പൈലറ്റ് ഇപ്പോള്‍ കേന്ദ്ര വാര്‍ത്താവിനിമയ, ഐടി സഹമന്ത്രിയാണ്. സൈനിക സേവനത്തിന് ഇദ്ദേഹത്തിനു ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക