Image

സ്ഥലംമാറ്റ അഴിമതി: ആരോപണം രണ്ടംഗ പാര്‍ട്ടി സമിതി അന്വേഷിക്കും

Published on 06 September, 2012
സ്ഥലംമാറ്റ അഴിമതി: ആരോപണം രണ്ടംഗ പാര്‍ട്ടി സമിതി അന്വേഷിക്കും
കോഴിക്കോട്‌: സ്ഥലംമാറ്റ അഴിമതിയുമായി ബന്ധപ്പെട്ട്‌ ലീഗ്‌ നേതാക്കള്‍ക്കെതിരേയുള്ള പരാതി പാര്‍ട്ടി അന്വേഷിക്കും. പൊതുമരാമത്ത്‌ വകുപ്പില്‍ സ്ഥലംമാറ്റത്തിന്‌ ലീഗ്‌ നേതാവ്‌ കോഴ വാങ്ങിയെന്ന ആരോപണമാണ്‌ രണ്ടംഗ പാര്‍ട്ടി സമിതി അന്വേഷിക്കുന്നത്‌.

സര്‍വീസില്‍നിന്ന്‌ പിരിയാന്‍ രണ്ടുമാസം മാത്രം ബാക്കിയുള്ള പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്‌സ്‌ വിഭാഗം എക്‌സി. എന്‍ജിനീയറെ വന്‍കോഴ ഇടപാടിലൂടെ സ്ഥലം മാറ്റിയെന്നാണ്‌ ആക്ഷേപം. ജില്ലാ ലീഗ്‌ ഭാരവാഹിയായ നേതാവ്‌ ചില കരാറുകാര്‍ക്കുവേണ്ടി പാര്‍ട്ടി കമ്മിറ്റിയറിയാതെ നേരിട്ട്‌ ഇടപെട്ടതായാണ്‌ ആരോപണം.

ലീഗ്‌ സംസ്ഥാന ട്രഷറര്‍ പി.കെ.കെ. ബാവ, ജില്ലാ പ്രസിഡന്റ്‌ ഉമര്‍ പാണ്ടികശാല എന്നിവരാണ്‌ അന്വേഷിക്കുക. ലീഗ്‌ സെന്ററില്‍ ചൊവ്വാഴ്‌ച നടന്ന ജില്ലാ സംഘടനാ കാര്യ സമിതിയില്‍ ചൂടേറിയ ചര്‍ച്ചക്കൊടുവിലാണ്‌ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക