Image

എമു തട്ടിപ്പ്‌; പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു

Published on 06 September, 2012
എമു തട്ടിപ്പ്‌; പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു
കോയമ്പത്തൂര്‍: എമു പക്ഷി വളര്‍ത്തല്‍ നിക്ഷേപ പദ്ധതികളിലൂടെ കോടികളുടെ തട്ടിപ്പ്‌ നടത്തിഅറസ്റ്റിലായ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. സുസി എമു ഫാംസ്‌ ഉടമ എം.എസ്‌.ഗുരുവിനെ(31) ആണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.കോയമ്പത്തൂര്‍ കോടതിയാണ്‌ റിമാന്‍ഡ്‌ ചെയ്‌തത്‌.

ഒളിവില്‍ കഴിഞ്ഞിരുന്ന ഗുരു തമിഴ്‌നാട്‌ കര്‍ണാടക അതിര്‍ത്തി പ്രദേശമായ ധര്‍മപുരി ജില്ലയിലെ ഹൊഗേനക്കല്‍ ഊട്ടമട നാടാര്‍ കൊട്ടായ്‌ എന്ന സ്ഥലത്ത്‌ ബന്ധുവിന്റെ ഫാം ഗസ്റ്റ്‌ ഹൗസിലുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുച്ചി ഡി.വൈ.എസ്‌.പി മന്ത്രമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ വീട്‌ വളഞ്ഞ്‌ കസ്റ്റഡിയിലെടുത്തത്‌. 25 ബാങ്കുകളില്‍ അക്കൗണ്ടുള്ളതായും 100 ഏക്കറിലധികം ഭൂമിയും 20 ആഢംബര കാറുകളും എട്ട്‌ വീടുകളും ഉള്‍പ്പെടെ നുറു കോടിയിലധികം വരുന്ന സ്വത്തുക്കള്‍ തന്റെ പേരിലുണ്ടെന്നും ഗുരു പൊലീസിനോട്‌ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക