Image

ശിവകാശി അപകടം: ഫാക്ടറി ഉടമ അടക്കം ആറു പേര്‍ അറസ്റ്റില്‍

Published on 06 September, 2012
ശിവകാശി അപകടം: ഫാക്ടറി ഉടമ അടക്കം ആറു പേര്‍ അറസ്റ്റില്‍
ചെന്നൈ: കഴിഞ്ഞ ദിവസം ശിവകാശിയില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ അപകടത്തില്‍ ഫാക്ടറി ഉടമ അടക്കം ആറു പേര്‍ അറസ്റ്റിലായി. 55 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നരഹത്യയ്‌ക്കാണ്‌ ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്‌.

കഴിഞ്ഞ ബുധനാഴ്‌ച ഉച്ചക്ക്‌ 12.15 മണിയോടെയാണ്‌ നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്‌. വിരുതുനഗര്‍ ജില്ലയിലെ ശിവകാശിയില്‍നിന്ന്‌ പത്ത്‌ കിലോമീറ്റര്‍ അകലെ ഗോവിന്ദനല്ലൂര്‍ മുതലിപട്ടിയിലെ 'ഓം ശക്തി ഫയര്‍ വര്‍ക്‌സി'ലായിരുന്നു ദുരന്തം.

ഫാക്ടറി നിയമവിരുദ്ധമായാണ്‌ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. സുരക്ഷ സംബന്ധിച്ച 40 ഓളം മാനണ്ഡങ്ങളില്‍ സ്ഥാപനം വീഴ്‌ച വരുത്തിയുന്നതായും തെളിഞ്ഞിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക