Image

സ്വര്‍ണ വില രണ്ടു തവണ കൂടി

Published on 06 September, 2012
സ്വര്‍ണ വില രണ്ടു തവണ കൂടി
കൊച്ചി: സ്വര്‍ണവില ഇന്ന് രണ്ടു തവണ കൂടി. രാവിലെ പവന് 120 രൂപ വര്‍ധിച്ചതിന് പിന്നാലെ 80 രൂപയുടെ വര്‍ധനവ് കൂടിയുണ്ടായി. ഇതോടെ ഇന്ന് മാത്രം പവന് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 23,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് വില 2,950 രൂപയിലെത്തി. രാവിലെ പവന്റെ വില 23,520 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും അനുഭവപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക