Image

വി.എസിന്റെ ആവശ്യത്തെ എതിര്‍ക്കില്ലെന്ന് തിരുവഞ്ചൂര്‍

Published on 06 September, 2012
വി.എസിന്റെ ആവശ്യത്തെ എതിര്‍ക്കില്ലെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായത്തെ എതിര്‍ക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും. ചന്ദ്രശേഖരന്‍ വധക്കേസ് ഒരുഘട്ടത്തിലും മരവിപ്പിച്ചിട്ടില്ലെന്നും അന്വേഷണം നടത്താന്‍ സിപിഎം ശ്രമിച്ചുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ചന്ദ്രശേഖരന്റെ ഭാര്യ രമ ആവശ്യപ്പെട്ടാല്‍ അന്വേഷണം സിബിഐയ്ക്ക് വിടുമെന്ന് ആഭ്യന്തരമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക