Image

റോഡിക്ക് തോല്‍വിയോടെ വിടവാങ്ങി

Published on 06 September, 2012
റോഡിക്ക് തോല്‍വിയോടെ വിടവാങ്ങി

ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ ആന്‍ഡി റോഡിക്ക് ടെന്നിസ് കോര്‍ട്ടിനോട് വിടപറഞ്ഞു. യുഎസ് ഓപ്പണ്‍ നാലാം റൌണ്ടില്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയാണ് റോഡിക്കിനെ തോല്‍പ്പിച്ചത്. മഴ തടസപ്പെടുത്തിയ മത്സരത്തില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് റോഡിക്ക് തോല്‍വി സമ്മതിച്ചത്. സ്കോര്‍: 6-7, 7-6, 6-2, 6-4. 30-കാരനായ റോഡിക്ക് യുഎസ് ഓപ്പണിന് മുന്‍പ് തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നാല് ഗ്രാന്റ് സ്ളാം കിരീടങ്ങള്‍ റോഡിക്ക് നേടിയിട്ടുണ്ട്. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച് എന്നീ താരങ്ങളുടെ വരവോടെയാണ് റോഡിക്ക് നിറം മങ്ങി തുടങ്ങിയത്. ശക്തമായ സര്‍വുകള്‍ക്ക് പേരു കേട്ട റോഡിക്കിന്റെ കരിയറില്‍ പരിക്ക് നിരവധി തവണ വില്ലനായിട്ടുണ്ട്. നിലവില്‍ റാങ്കിംഗില്‍ 22-ാം സ്ഥാനത്താണ് റോഡിക്ക്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക