Image

ഡെങ്കിപ്പനി നിരക്കില്‍ കേരളം രണ്ടാമത്

Published on 06 September, 2012
ഡെങ്കിപ്പനി നിരക്കില്‍ കേരളം രണ്ടാമത്
യൂഡല്‍ഹി: രാജ്യത്ത് ഡെങ്കിപ്പനി കേസുകളില്‍ കേരളത്തിന് രണ്ടാം സ്ഥാനം. അയല്‍ സംസ്ഥാനമായ തമിഴ്നാടാണ് ഡെങ്കിപ്പനി എണ്ണത്തില്‍ ഒന്നാമത്. കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം മാത്രം കേരളത്തില്‍ 2,683 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചുവെന്നാണ് കണക്കുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തമിഴ്നാട്ടില്‍ 4000 ഓളം ആളുകള്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പനി ബാധിച്ച് മരിച്ചവരുടെ കണക്കിലും തമിഴ്നാടാണ് ഒന്നാമത്. കേരളത്തില്‍ ഒന്‍പത് പേര്‍ മരിച്ചപ്പോള്‍ പനി ബാധിതര്‍ കുറവുള്ള കര്‍ണാടകയില്‍ 18 പേരാണ് മരിച്ചത്. മുന്‍പ് ഒരു തവണ മാത്രമാണ് പനി ബാധിതരുടെ എണ്ണം കേരളത്തില്‍ 2,000 കടന്നിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക