Image

ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്െടത്തി

Published on 06 September, 2012
ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്െടത്തി
നിലമ്പൂര്‍: ആഢ്യന്‍പാറ വെള്ളച്ചാട്ടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്െടത്തി. തിരൂര്‍ പൂക്കയില്‍ മുണ്േടാതിയില്‍ ബഷീര്‍ (39) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ ആഢ്യന്‍പാറക്കും പൂളപ്പൊട്ടി കോളനിക്കും ഇടയില്‍ കാഞ്ഞിരപ്പുഴയില്‍ കണ്െടത്തിയത്. മരക്കൊമ്പില്‍ തടഞ്ഞനിലയിലായിരുന്നു മൃതദേഹം. മൃതദേഹം പാതി അഴുകിയിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പതുമണിയോടെ സമീപത്ത് കുളിക്കാന്‍ വന്ന സ്ത്രീകളാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ തിരുവോണ നാളില്‍ ആഢ്യന്‍പാറ കാണാനെത്തിയ ബഷീറിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഏഴു ദിവസമായി തുടര്‍ന്ന തിരച്ചില്‍ ചൊവ്വാഴ്ചയാണ് നിര്‍ത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക