Image

ടി.പി വധം: സിബിഐ അന്വേഷണം ന്യായമെന്ന്‌ വി.എസ്‌‍‍

Published on 06 September, 2012
ടി.പി വധം: സിബിഐ അന്വേഷണം ന്യായമെന്ന്‌ വി.എസ്‌‍‍
തിരുവനന്തപുരം: റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലെ ഗൂഡാലോചന സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യം ന്യായമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ടി.പിയുടെ വിധവ രമയുടെ ആവശ്യം ന്യായമാണ്‌. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ്‌ ഇതു സംബന്ധിച്ച്‌ പ്രതികരിക്കേണ്ടത്‌. ഇതുണ്ടാകുമെന്ന്‌ താന്‍ ആശിക്കുന്നു. വധത്തിനു പിന്നില്‍ ഉന്നതരുണ്ടെന്ന്‌ രമയുടെ ന്യായമായ സംശയം ഉടന്‍ ദൂരീകരിക്കേണ്ടതാണെന്നും വി.എസ്‌ പറഞ്ഞു. സിബിഐ അന്വേഷണത്തിലൂടെ രമ എന്താണ്‌ ആവശ്യപ്പെടുന്നത്‌ അത്‌ സാക്ഷാത്‌കരിക്കാന്‍ സര്‍ക്കാരിന്‌ കഴിയുമെന്ന്‌ താന്‍ ആശിക്കുന്നുവെന്നും വി.എസ്‌ കൂട്ടിച്ചേര്‍ത്തു.

ടി.പിയുടെ വധത്തിനു പിന്നിലെ ഗൂഡാലോചനയില്‍ ഉന്നത സിപിഎം നേതാക്കള്‍ക്ക്‌ പങ്കുണ്ടെന്നും ഇത്‌ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ കഴിയൂവെന്നും ആര്‍.എം.പി നേതാക്കള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക