Image

മണ്ണുത്തിയില്‍ 550 കിലോ സ്ഫോടകവസ്തു പിടിച്ചു: നാലുപേര്‍ അറസ്റില്‍

Published on 05 September, 2012
മണ്ണുത്തിയില്‍ 550 കിലോ സ്ഫോടകവസ്തു പിടിച്ചു: നാലുപേര്‍ അറസ്റില്‍
തൃശൂര്‍: മണ്ണുത്തിയില്‍ കാറില്‍ കടത്തുകയായിരുന്ന 550 കിലോ അമോണിയം നൈട്രേറ്റ് പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന നാലുപേരെ അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി മണ്ണുത്തി ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് ക്വാളിസ് കാറില്‍ കടത്തുകയായിരുന്ന സ്ഫോടകവസ്തു പോലീസ് പിടികൂടിയത്. 50 കിലോ വീതം 11 ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു സ്ഫോടകവസ്തു. വാഹനത്തിലുണ്ടായിരുന്ന പാലക്കാട് കല്ലത്താണി അബ്ദുള്‍ സലാം(26), മലപ്പുറം വേങ്ങരറോഡ് പുളിക്കന്‍ ഇബ്നു(25), പുളിക്കന്‍ രജീഷ്(25), കോട്ടപ്പള്ളി കുട്ടമ്പിള്ളി മിഥുന്‍(22) എന്നിവരാണ് അറസ്റിലായത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക