Image

ഡോക്ടര്‍മാരുടെ സമരം:സര്‍ക്കാര്‍ കടുത്ത നടപടിക്ക്

Published on 05 September, 2012
ഡോക്ടര്‍മാരുടെ സമരം:സര്‍ക്കാര്‍ കടുത്ത നടപടിക്ക്
തിരുവനന്തപുരം: കെ.ജി.എം.ഒയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും നിസഹകരണ സമരം വ്യാഴാഴ്ച ആരംഭിക്കും. അതേസമയം ഡയസ്‌നോണ്‍ അടക്കമുള്ള കടുത്ത നടപടികളുമായി സമരത്തെ നേരിടുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. ഡി.എം.ഒയുടെ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് തീരുമാനം.

ഇതിനിടെ, ബുധനാഴ്ച രാത്രി മന്ത്രി വി.എസ്. ശിവകുമാറുമായി കെ.ജി.എം.ഒ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല.

രോഗികളെ പരിശോധിക്കുമെങ്കിലും ആരോഗ്യ വകുപ്പിന്റെ ഇതര പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ആസ്പത്രിയില്‍ ഒപ്പിട്ടശേഷം ഒ.പിയില്‍ എത്തുന്നതിനാല്‍ അച്ചടക്ക നടപടികള്‍ എടുക്കാനാവില്ലെന്നാണ് കെ.ജി എം.ഒ.എ ഭാരവാഹികള്‍ പറയുന്നത്. സ്ഥാപനത്തിന് പുറത്തുള്ള എല്ലാ സര്‍ക്കാര്‍ പരിപാടികളും ബഹിഷ്‌കരിക്കും. അധിക ചുമതലകളും വഹിക്കില്ല.

സത്‌നാം സിങ്ങിന്റെ മരണത്തോടനുബന്ധിച്ച് ഡോക്ടര്‍മാരെ സ്ഥലം മാറ്റിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ നിസഹകരണ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ശമ്പള പരിഷ്‌കരണത്തിലെ അപാകം പരിഹരിക്കുക, ആരോഗ്യ വകുപ്പ് വിജിലന്‍സ് ഡയറക്ടറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക