Image

യുഎസ് ഓപ്പണ്‍: സെറീന-ഇറാനി, ഷറപ്പോവ-അസരങ്ക സെമിഫൈനല്‍

Published on 05 September, 2012
യുഎസ് ഓപ്പണ്‍: സെറീന-ഇറാനി, ഷറപ്പോവ-അസരങ്ക സെമിഫൈനല്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ സെറീന വില്യംസ് (അമേരിക്ക), സാറാ ഇറാനി (ഇറ്റലി), വിക്ടോറിയ അസരങ്ക (ബെലാറസ്), മരിയ ഷറപ്പോവ (റഷ്യ) എന്നിവര്‍ സെമിയിലെത്തി. ക്വാര്‍ട്ടറില്‍ സെറീന സെര്‍ബിയയുടെ അന്ന ഇവനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്കോര്‍: 6-1, 6-3. 58 മിനിറ്റുകൊണ്ട് സെറീന 12-ാം സീഡ് ഇവനോവിച്ചിനെ തോല്‍പ്പിച്ചു. ഇറ്റലിയുടെ സാറാ ഇറാനിയും സെമിഫൈനലില്‍ എത്തി. ഡബിള്‍സ് പങ്കാളിയും സുഹൃത്തുമായ റോബര്‍ട്ടാ വിന്‍സിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറാനി സെമി ബര്‍ത്ത് ഉറപ്പാക്കിയത്. സ്കോര്‍: 6-2, 6-4. സെമിയില്‍ സെറീന വില്യംസാണ് ഇറാനിയുടെ എതിരാളി. ഫ്രാന്‍സിന്റെ മരിയന്‍ ബ്രിട്ടോളിയെ തോല്‍പ്പിച്ച് മരിയ ഷറപ്പോവയും സെമിയില്‍ കടന്നു. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവിലാണ് മൂന്നാം സീഡായ ഷറപ്പോവ ബ്രിട്ടോളിയെ തോല്‍പ്പിച്ചത്. സ്കോര്‍: 3-6, 6-3, 6-4. ലോക ഒന്നാം നമ്പര്‍ താരം ബെലാറസിന്റെ വിക്ടോറിയ അസരങ്ക നേരത്തെ സെമിയിലെത്തിയിരുന്നു. നിലവിലെ ചാമ്പ്യന്‍ ഓസ്ട്രേലിയയുടെ സാമന്ത സ്ട്രോസറെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചാണ് അസരങ്ക അവസാന നാലില്‍ സ്ഥാനം പിടിച്ചത്. സ്കോര്‍: 6-1, 4-6, 7-6. ആദ്യമായാണ് അസരങ്ക യുഎസ് ഓപ്പണ്‍ സെമിയിലെത്തുന്നത്. സെമിയില്‍ റഷ്യയുടെ മരിയ ഷറപ്പോവയാണ് അസരങ്കയുടെ എതിരാളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക