Image

മമത സര്‍ക്കാര്‍ 17 ജീവപര്യന്തം തടവുകാരെ കൂടി മോചിപ്പിക്കും

Published on 05 September, 2012
മമത സര്‍ക്കാര്‍ 17 ജീവപര്യന്തം തടവുകാരെ കൂടി മോചിപ്പിക്കും
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ നിയോഗിച്ച ബന്ദി മുക്തി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം 17 ജീവപര്യന്തം തടവുകാരെ കൂടി മോചിപ്പിക്കാന്‍ മമത സര്‍ക്കാര്‍ തീരുമാനിച്ചു. 2011 മേയില്‍ അധികാരമേറ്റതിനു ശേഷം ഇതിനോടകം മമത സര്‍ക്കാര്‍ 140 തടവുകാരെ മോചിപ്പിച്ചിട്ടുണ്ട്. മൂന്നു ഘട്ടങ്ങളിലായാണ് ഇവരെ മോചിപ്പിച്ചത്. ഇതില്‍ 57 രാഷ്ട്രീയ തടവുകാരും 83 സിവിലിയന്‍ തടവുകാരും ഉള്‍പ്പെടും. ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്നവരാണ് ഇവര്‍. ബന്ദി മുക്തി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമായിരുന്നു ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ മമത സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക