Image

സുക്കര്‍ബെര്‍ഗ് ഫേസ്ബുക്ക് ഓഹരി പിടിച്ചുവയ്ക്കുന്നു

Published on 05 September, 2012
സുക്കര്‍ബെര്‍ഗ് ഫേസ്ബുക്ക് ഓഹരി പിടിച്ചുവയ്ക്കുന്നു
ഹൂസ്റണ്‍: ഓഹരി വിപണിയില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ സോഷ്യല്‍ വെബ്സൈറ്റായ ഫേസ്ബുക്കിന്റെ ഓഹരികള്‍ പിടിച്ചുവയ്ക്കാന്‍ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തീരുമാനിച്ചു. കുറഞ്ഞതു ഒരു വര്‍ഷത്തേയ്ക്കു ഓഹരി വില്‍ക്കാനില്ലെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. ഫേസ്ബുക്കിന്റെ ഓഹരി വില ഇടിയുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിലൂടെ വിശ്വാസ്യത നേടിയെടുക്കുകയാണ് സുക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. ഒരു വര്‍ഷത്തേയ്ക്കു കമ്പനിയിലെ ജീവനക്കാരല്ലാത്ത ഡയറക്ടര്‍മാരും ഓഹരികള്‍ വിറ്റഴിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സുക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം വന്നതിനു തൊട്ടുപിന്നാലെ ഫേസ്ബുക്കിന്റെ ഓഹരിവില രണ്ടു ശതമാനം ഉയര്‍ന്ന് 18.05 ഡോളറില്‍ എത്തി. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സഹസ്ഥാപകനായ ഡസ്റിന്‍ മോസ്ക്കോവിച്ചും കമ്പനി ബോര്‍ഡ് അംഗമായ പീറ്റര്‍ തിയലും ഓഹരികളുടെ ബഹുഭൂരിപക്ഷവും വിറ്റഴിച്ചതു നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഓഹരികള്‍ വില്‍ക്കാന്‍ ഉടനൊന്നും പദ്ധതിയില്ലെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയത്. സുക്കര്‍ബര്‍ഗിന്റെ തീരുമാനം ഫേസ്ബുക്ക് ഓഹരി വിലയില്‍ കുതിപ്പുണ്ടാക്കുമെന്നാണ് ടെക് ലോകം നല്‍കുന്ന സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക