Image

യുഎസ് ഓപ്പണ്‍: ഷറപ്പോവ സെമിഫൈനലില്‍

Published on 05 September, 2012
യുഎസ് ഓപ്പണ്‍: ഷറപ്പോവ സെമിഫൈനലില്‍
ന്യൂയോര്‍ക്ക്: റഷ്യയുടെ മരിയാ ഷറപ്പോവ യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ വനിതാ വിഭാഗം സിംഗിള്‍സ് സെമിഫൈനലില്‍ കടന്നു. മഴ തടസപ്പെടുത്തിയ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സിന്റെ മരിയന്‍ ബ്രിട്ടോളിയെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് മൂന്നാം സീഡായ ഷറപ്പോവ സെമിയില്‍ ഇടംനേടിയത്. സ്കോര്‍: 3-6, 6-3, 6-4. റഷ്യന്‍ താരം 4-0ന് പിന്നില്‍നിന്ന അവസരത്തിലാണ് മഴ കടന്നുവന്നത്. ആറു മണിക്കൂറുകളോളം നീണ്ടു നിന്ന മഴ മൂലം യുഎസ് ഓപ്പണിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം മാറ്റിവച്ചിരുന്നു. ആദ്യ സെറ്റ് ബ്രിട്ടോളിയ്ക്കു മുന്നില്‍ അടിയറവുവച്ച ഷറപ്പോവ രണ്ടും മൂന്നും സെറ്റുകളില്‍ മികച്ച തിരിച്ചുവരവ് നടത്തിയാണ് സെമിയില്‍ കടന്നത്. സെമിയില്‍ ടോപ് സീഡ് ബലാറസിന്റെ വിക്ടോറിയ അസരെങ്കയാണ് ഷറപ്പോവയുടെ എതിരാളി. നിലവിലെ ചാമ്പ്യനും ഏഴാം സീഡുമായ ഓസ്ട്രേലിയയുടെ സമാന്ത സ്ട്രോസറെ പരാജയപ്പെടുത്തിയാണ് അസരെങ്ക സെമിയില്‍ എത്തിയത്. ടൈബ്രേക്കറിലൂടെയാണ് അസരെങ്ക വിജയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക