Image

നവമാധ്യമങ്ങളുടെ കടന്നുകയറ്റം സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെടുത്തുന്നു: ലീല മേനോന്‍

Published on 05 September, 2012
നവമാധ്യമങ്ങളുടെ കടന്നുകയറ്റം സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെടുത്തുന്നു: ലീല മേനോന്‍
അയ്യന്തോള്‍: നവമാധ്യമങ്ങളുടെ കടന്നുകയറ്റം വാര്‍ത്തകളുടെ സാമൂഹ്യപ്രതിബദ്ധത നഷ്ടപ്പെടുത്തുന്നുവെന്ന് പത്രപവര്‍ത്തക ലീലാ മേനോന്‍ പറഞ്ഞു. ശ്രീകേരളവര്‍മ കോളജില്‍ മലയാള വിഭാഗവും തൃശൂര്‍ പ്രസ് ക്ളബും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. പഴയകാല മാധ്യമങ്ങളും പത്രപ്രവര്‍ത്തനവും ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യാസമുണ്ടായിരുന്നു. അന്ന കല്ലച്ചില്‍ തുടങ്ങിയ പത്രപ്രവര്‍ത്തനം ഇന്നെത്തിയിരിക്കുന്നത് ആധുനികരീതിയില്‍ മൊബൈല്‍ സംവിധാനത്തിലാണ്. കിട്ടിയ വാര്‍ത്തകള്‍ മാത്രം കൊടുക്കുകയും വാര്‍ത്തകളുടെ ഉറവിടം തേടിപ്പോകാതിരിക്കുകയുമാണ് ഇപ്പോള്‍ പത്രപ്രവര്‍ത്തന രീതി. പഴയകാലത്ത് സ്ത്രീകള്‍ കടന്നുവരാത്ത മേഖലയായ പത്രപ്രവര്‍ത്തന രംഗത്തേക്ക് ഇന്നു ധാരാളം സ്ത്രീകള്‍ കടന്നുവരുന്നുണ്ട്. ശ്രീ കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ.എസ്. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. സി.ജി. രാജേന്ദ്രബാബു, നീലന്‍, പ്രസ് ക്ളബ് പ്രസിഡന്റ് ജോയ് എം. മണ്ണൂര്‍, ഡോ. ജോസ് സി. ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. എന്‍. അനില്‍കുമാര്‍ സ്വാഗതവും പ്രഫ. സി.കെ. പ്രസന്നന്‍ നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക