Image

അതിവേഗ റെയില്‍വെ അമേരിക്കന്‍ മലയാളികളുടെ ഭൂമിയും നഷ്ടമാകും

അനില്‍ പെണ്ണുക്കര Published on 05 September, 2012
അതിവേഗ റെയില്‍വെ അമേരിക്കന്‍ മലയാളികളുടെ ഭൂമിയും നഷ്ടമാകും
തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നൂറുകണക്കിന് അമേരിക്കന്‍ മലയാളികളുടേയും ഗള്‍ഫ് മലയാളികളുടേയും ഭൂമി നഷ്ടമാകുമെന്ന് ഉറപ്പായി. അതിവേഗ റെയില്‍പാതയ്ക്കുള്ള സ്ഥല നിര്‍ണ്ണയം പൂര്‍ത്തിയായതോടെയാണ് പലര്‍ക്കും ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുമെന്ന അവസ്ഥ മനസിലായത്. ചിലരാകട്ടെ തങ്ങളുടെ ഭൂമിയില്‍ റെയില്‍ പാതയുടെ സര്‍വേക്കാര്‍ വരച്ച അടയാളം പോലും ഇതുവരേയും അിറഞ്ഞിട്ടുണ്ടാകില്ല.

പ്രധാനമായും കോട്ടയം, ജില്ലയിലെ നീണ്ടൂര്‍, കൈപുഴ, ആര്‍പ്പൂക്കര, കടുത്തുരത്തി എന്നീ പ്രദേശങ്ങളും മലപ്പുറം ജില്ലയിലെ പള്ളിക
ല്‍, ചേലമ്പ്ര, പെരുവള്ളൂര്‍ എന്നീ സ്ഥലങ്ങളും അമേരിക്കന്‍-ഗള്‍ഫ് പ്രവാസിമേഖലകളാണ്. കോട്ടയം ജില്ലയിലെ പലപ്രദേശങ്ങളും അമേരിക്കന്‍ മലയാളികളുടെ കൈകളിലാണ്. ബിനാമി ഇടപാടുകളും നടത്തിയവരുമുണ്ട്. റയില്‍ പദ്ധതി വരുന്നതോടെ ഈ വസ്തുതകള്‍ക്ക് വാങ്ങിയ വിലയുടെ നാലിലൊന്നു പോലും ലഭിക്കില്ല എന്നതാണ് വസ്തുത.

കോട്ടയത്ത് റെയില്‍ കോറിഡോര്‍ പദ്ധതിക്കെതിരെ ശക്തമായ സമരങ്ങളാണ് നടക്കുന്നതെങ്കിലും സജീവമായ സമരമുറ ഇതുവരേയും ഉണ്ടായിട്ടില്ല. ഇടതു സര്‍ക്കാരിന്റെ കാലത്താണ് തിരുവനന്തപുരം മംഗലാപുരം അതിവേ
റെയില്‍പാത പദ്ധതിക്ക് തുടക്കമായത്. 630 കിലോമീറ്റര്‍ ദൂരത്തില്‍ ഒന്‍പത് സ്റ്റോപ്പുകളാണ് ഉണ്ടാവുക. മണിക്കൂറില്‍ 300കി.മീ. വേഗത്തിലാണ് ഈ ട്രെയിനുകളുടെ യാത്ര. അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്ക് സമാന പാതയായി പണ്ട് മുനീര്‍ സാഹിബ് കൊണ്ടുവന്ന എക്‌സ്പ്രസ്സ് ഹൈവേ പദ്ധതി നടപ്പിലാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്നാണ് സംസാരം. എങ്കില്‍ ഇനിയും പ്രവാസികള്‍ക്ക് പലതും നഷ്ടപ്പെട്ടേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക