Image

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

Published on 05 September, 2012
സൗദിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു
അല്‍ലൈത്ത്‌: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട്‌ മണ്ണാര്‍കാട്‌ തിരുവാഴാംകുന്ന്‌ സ്വദേശികളായ ഹഫ്‌സത്ത്‌, മകള്‍ ഹസീന, ബന്ധു ഫസലുദ്ദീന്‍ എന്നിവരാണ്‌ മരിച്ചത്‌. ഉംറ നിര്‍വഹിക്കാന്‍ മക്കയിലേക്ക്‌ പുറപ്പെട്ടതായിരുന്നു ഇവര്‍. സൗദിയിലെ ഖമീസ്‌ മുഷൈത്തില്‍നിന്ന്‌ നിന്നാണ്‌ മക്കയിലേക്ക്‌ പുറപ്പെട്ടത്‌.

ഹഫ്‌സയുടെ ഭര്‍ത്താവ്‌ ഹംസയുടെ നില ഗുരുതരമാണ്‌. വാഹനം നിയന്ത്രണംവിട്ട്‌ മറിഞ്ഞതാണ്‌ അപകടമുണ്‌ടാവാന്‍ കാരണം. പരിക്കേറ്റവരെ അല്‍ ലൈത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക