Image

ഗള്‍ഫ്‌ രാജൃങ്ങളിലെ മലയാളി പത്രപ്രവര്‍ത്തകരുടെ സേവനം പ്രശംസനീയം പി.സി. ജോര്‍ജ്‌

Published on 05 September, 2012
ഗള്‍ഫ്‌ രാജൃങ്ങളിലെ മലയാളി പത്രപ്രവര്‍ത്തകരുടെ സേവനം പ്രശംസനീയം പി.സി. ജോര്‍ജ്‌
ജിദ്ദ: യാഥാര്‍ഥ്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന്‌ പകരം ചാനല്‍ ചര്‍ച്ചകള്‍ക്ക്‌ പാകമാവുന്ന തരത്തില്‍ വാര്‍ത്തകള്‍ പടച്ചുണ്‌ടാക്കുന്ന രീതിയാണ്‌ ഇപ്പോഴത്തെ പത്ര പ്രവര്‍ത്തനമെന്ന്‌ ഗവര്‍മെന്റ്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌.

ഗള്‍ഫ്‌ രാജൃങ്ങളിലെ മലയാളി പത്രപത്രപ്രവര്‍ത്തകര്‍ കേരളത്തേയും അറബ്‌ രാഷ്ട്രങ്ങളേയും കൂട്ടിയിണക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്നുണ്‌ട്‌. കേരളത്തിന്റെ സാമൂഹൃ സാമ്പത്തിക മേഖലകളില്‍ മുഖ്യ പങ്ക്‌ വഹിക്കുന്ന ഗള്‍ഫ്‌ രാജൃങ്ങളിലെ നേര്‍കാഴ്‌ച്ചകള്‍ പ്രവാസി മലയാളികളേയും കേരളത്തിലുള്ളവരേയും അറിയിച്ചുകൊണ്‌ടിരിക്കുന്നുവെന്ന മഹത്തായ കര്‍മ്മമാണ്‌ അവര്‍ ചെയ്യുന്നത്‌. പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാനും പത്ര പ്രവര്‍ത്തനത്തിലൂടെ അവര്‍ മനസുകാണിക്കുന്നു.

മലയാള വാര്‍ത്താ മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ ഗള്‍ഫ്‌ രാജൃങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി പത്രപ്രതിനിധികള്‍ക്ക്‌ അക്രെഡിറ്റേഷന്‍ ലഭിക്കുന്നതിന്‌ കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളില്‍ താന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌ പറഞ്ഞു. ഈ ആവശൃം ഉന്നയിച്ച്‌ ജിദ്ദയിലെ മലയാളി പത്ര പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ജിദ്ദ ഇന്തൃന്‍ മീഡിയ ഫോറം നല്‍കിയ നിവേദനം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മീഡിയ ഫോറം പ്രസിഡന്റ്‌ ഉസ്‌മാന്‍ ഇരുമ്പുഴി നിവേദനം പി.സി. ജോര്‍ജിന്‌ കൈമാറി. സെക്രട്ടറി കാലിദ്‌ ചെര്‍പ്പുളശേരി, ട്രഷറര്‍ കബീര്‍ കൊണേ്‌ടാട്ടി, കെ.പി. മുഹമ്മദ്‌ കുട്ടി, അബ്ദുള്‍ റഹ്മാന്‍ വണ്‌ടൂര്‍, പി.എം. മായിന്‍കുട്ടി, സുല്‍ഫീക്കര്‍ ഒതായി, ജാഫറലി പാലക്കോട്‌, ഐ. സമീല്‍, സി.കെ. ഷാക്കിര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കണ്ണൂര്‍ ജില്ലാ കെഎംസിസി ഏര്‍പെടുത്തിയ അഡ്വാ. ഹബീബുറഹ്മാന്‍ സ്‌മാരക അവാര്‍ഡിന്‌ അര്‍ഹനായ പ്രമുഖ പത്രപ്രവര്‍ത്തകന്‍ സി.ഒ.ടി. അസീസിന്‌ പുരസ്‌കാരം സമ്മാനിക്കാനാണ്‌ പി.സി. ജോര്‍ജ്‌ ജിദ്ദയിലെത്തിയത്‌.
ഗള്‍ഫ്‌ രാജൃങ്ങളിലെ മലയാളി പത്രപ്രവര്‍ത്തകരുടെ സേവനം പ്രശംസനീയം പി.സി. ജോര്‍ജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക