Image

മില്‍മക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും: മുഖ്യമന്ത്രി

Published on 11 August, 2011
മില്‍മക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും: മുഖ്യമന്ത്രി
തിരുവനന്തപുരം; കേരളത്തിന് ആവശ്യമായ പാല്‍ കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് മില്‍മ പ്രൊഡക്ട്‌സ് ഡയറിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത മന്ത്രി വി.എസ് ശിവകുമാര്‍ അദ്ധ്യക്ഷനായിരുന്നു. ക്ഷീരവികസന വകുപ്പ് മന്ത്രി കെ.സി ജോസഫ്, മേയര്‍ കെ.ചന്ദ്രിക , വി. ശിവന്‍കുട്ടി എം.എല്‍.എ എന്നിവര്‍ സംബന്ധിച്ചു.

എല്ലാകാര്യങ്ങള്‍ക്കും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടാക്കാന്‍ നമുക്ക് കഴിയണമെന്നും പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്തത ആര്‍ജ്ജിക്കാന്‍ എല്ലാ സഹായവും മില്‍മക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക