Image

ശിവകാശി പടക്കനിര്‍മ്മാണശാല തീപിടുത്തം: മരണം 55 ആയി

Published on 05 September, 2012
ശിവകാശി പടക്കനിര്‍മ്മാണശാല തീപിടുത്തം: മരണം 55 ആയി
ചെന്നൈ: ഇന്ന്‌ ഉച്ചയ്‌ക്ക്‌ ശിവകാശിക്ക്‌ സമീപം മുതലപ്പെട്ടിയിലെ പടക്കനിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. 70 ലേറെപ്പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ സത്തൂര്‍, വിരുതുനഗര്‍, ശിവകാശി, മധുര എന്നിവിടങ്ങളിലെ ആസ്‌പത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരിലേറെയും തൊഴിലാളികളാണ്‌. തീപ്പിടിത്തമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ചിലരും മരിച്ചു.

ശിവകാശിയിലെ മുതലപ്പെട്ടിയിലെ ഓംശക്തി എന്ന പടക്കശാലയിലാണ്‌ തീപ്പിടിത്തം ഉണ്ടായത്‌. പ്രദേശത്തെ ഏറ്റവും വലിയ പടക്കനിര്‍മ്മാണ ശാലകളില്‍ ഒന്നാണ്‌ ഇത്‌. പടക്കനിര്‍മാണത്തിനായി രാസവസ്‌തുക്കള്‍ കൂട്ടിക്കലര്‍ത്തുമ്പോഴാണ്‌ അപകടമുണ്ടായത്‌. അപകടം നടക്കുമ്പോള്‍ 300 ലേറെപ്പേര്‍ ഇവിടെ ജോലി ചെയ്‌തിരുന്നു. സമീപത്തെ ഫാക്ടറികളില്‍ ജോലി ചെയ്‌തിരുന്നവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ശക്തമായ പുകശ്വസിച്ചും നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌.

13 ഫയര്‍ഫോഴ്‌സ്‌ യൂണിറ്റുകളാണ്‌ മണിക്കൂറുകള്‍ക്കുശേഷം തീ കെടുത്തിയത്‌. എന്നാല്‍ പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്‌. അതിനാല്‍ മരണസംഖ്യ ഉയരാനാണ്‌ സാധ്യത.
ശിവകാശി പടക്കനിര്‍മ്മാണശാല തീപിടുത്തം: മരണം 55 ആയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക