Image

ജസ്റ്റിസ്‌ അല്‍തമസ്‌ കബീര്‍ പുതിയ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസാകും

Published on 05 September, 2012
ജസ്റ്റിസ്‌ അല്‍തമസ്‌ കബീര്‍ പുതിയ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസാകും
ന്യൂഡല്‍ഹി: പുതിയ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസായി അല്‍തമസ്‌ കബീര്‍ നിയമിതനാകും. സെപ്‌റ്റംബര്‍ 31-ന്‌ വിരമിക്കുന്ന ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എച്ച്‌ കപാഡിയ തന്റെ പിന്‍ഗാമിയായി അല്‍തമസ്‌ കബീറിന്റെ പേര്‌ ശിപാര്‍ശ ചെയ്‌തു.

കപാഡിയയുടെ ശിപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയം പ്രധാനമന്ത്രിയുടെ ഓഫിസിന്‌ സമര്‍പ്പിക്കും. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ലാല്‍ബഹാദൂര്‍ ശാസ്‌ത്രിയുടെയും മന്ത്രിസഭകളിലുണ്ടായിരുന്ന പ്രമുഖ കോണ്‍ഗ്രസ്‌ നേതാവ്‌ ഹുമയൂണ്‍ കബീറിന്റെ അനന്തരവനാണ്‌ കബീര്‍. ജൂലൈ 18ന്‌ വിരമിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക