Image

എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ പുനപരിശോധിക്കും: ഉമ്മന്‍ ചാണ്ടി

Published on 05 September, 2012
എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ പുനപരിശോധിക്കും: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: എമര്‍ജിംഗ് കേരളയിലെ പദ്ധതികള്‍ പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതികള്‍ പുനപരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ പുനപരിശോധനകള്‍ക്ക് ശേഷമേ ഇനി പദ്ധതികളെക്കുറിച്ച് വെബ്സൈറ്റില്‍ വിവരം നല്‍കൂ. വിവാദ പദ്ധതികള്‍ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്യും. എമര്‍ജിംഗ് കേരളയിലെ എല്ലാ പദ്ധതിക്കും പരിസ്ഥിതി ആഘാത പഠനം നടത്തും. നിക്ഷേപ അനുമതി ബോര്‍ഡ് രൂപീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. എമര്‍ജിംഗ് കേരളയുമായി ബന്ധപ്പെട്ട് ഓരോ വകുപ്പിലും ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ മാത്രമാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ സീക്രിനിംഗിന് ശേഷം മാത്രമേ സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിക്കൂ. പ്രായോഗികമല്ലാത്ത പദ്ധതികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കും. എല്ലാം സുതാര്യമാകാന്‍ വേണ്ടിയാണ് പരിശോധനകള്‍ കൂടാതെ പദ്ധതികളെക്കുറിച്ച് വെബ്സൈറ്റില്‍ വിവരം നല്‍കിയത്. 12-ന് തുടങ്ങുന്ന എമര്‍ജിംഗ് കേരള പദ്ധതിക്ക് മുന്‍പ് ചീഫ് സെക്രട്ടറിയുടെ സ്ക്രീനിംഗ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒരാഴ്ചത്തെ റേഷന്‍ സൌജന്യമായി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക