Image

യുഎസ് ഓപ്പണ്‍: ഡേവിഡ് ഫെറര്‍ ക്വാര്‍ട്ടറില്‍

Published on 05 September, 2012
യുഎസ് ഓപ്പണ്‍: ഡേവിഡ് ഫെറര്‍ ക്വാര്‍ട്ടറില്‍
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസില്‍ ലോക നാലാം സീഡ് സ്പെയിന്റെ ഡേവിഡ് ഫെറര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ റിച്ചാര്‍ഡ് ഗാസ്ഗറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെറര്‍ അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. മഴ നിരവധി തവണ മത്സരം തടസപ്പെടുത്തിയിരുന്നു. രണ്ടു മണിക്കൂര്‍ 54 മിനിറ്റ് നീണ്ട മത്സരത്തിലൂടെയാണ് ഫെറര്‍ 13-ാം സീഡായ ഗാസ്ഗറ്റിനെ തോല്‍പ്പിച്ചത്. ടോപ്പ് സീഡ് റാഫേല്‍ നദാലിന്റെ അഭാവത്തില്‍ സ്പെയിന്റെ ശക്തമായ സാന്നിധ്യമാണ് ഫെറര്‍. ഈ വര്‍ഷം നാലാം ഗ്രാന്‍ഡ് സ്ളാം ടൂര്‍ണമെന്റിലാണ് ഫെറര്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക