Image

നടനകലാചാര്യന്‍ ഗുരുഗോപാലകൃഷ്ണന്‍ അന്തരിച്ചു

Published on 05 September, 2012
നടനകലാചാര്യന്‍ ഗുരുഗോപാലകൃഷ്ണന്‍ അന്തരിച്ചു
ചെന്നൈ: പ്രശസ്ത നടനകലാചാര്യന്‍ ഗുരുഗോപാലകൃഷ്ണന്‍ (86) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളിലെ നൃത്തരംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ഗോപാലകൃഷ്ണന്‍. മലയാളത്തില്‍ ജീവിതനൌക, അമ്മ, നീലക്കുയില്‍, മുടിയനായ പുത്രന്‍, ലൈലാ മജ്നു തുടങ്ങി ഒട്ടേറെ സിനിമകളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ അദ്ദേഹം ഏറെ നാളായി ചെന്നൈയിലാണ് താമസം. കെപിഎസിയുടെ അശ്വമേധം, ശരശയ്യ എന്നീ നാടകങ്ങള്‍ക്കും നൃത്തസംവിധാനം ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്താധ്യാപികയും നര്‍ത്തകിയുമായ കുസുമം ഗോപാലകൃഷ്ണനാണ് ഭാര്യ. അപ്സര, വിനോദ് എന്നിവര്‍ മക്കളാണ്. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് ചെന്നൈയില്‍ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക