Image

സ്വര്‍ണ വില പുതിയ ഉയരത്തില്‍

Published on 05 September, 2012
സ്വര്‍ണ വില പുതിയ ഉയരത്തില്‍
കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിക്കുന്നു. പവന് ഇന്ന് 80 രൂപ വര്‍ധിച്ച് 23,400 രൂപയിലെത്തി. ഗ്രാമിനു 10 രൂപ വര്‍ധിച്ച് 2,925 രൂപ രേഖപ്പെടുത്തി. 19 ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,000 രൂപയുടെ വര്‍ധനയാണുണ്ടായത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് നേരിയ ഇടിവു രേഖപ്പെടുത്തി. ഔണ്‍സിന് 2.14 ഡോളര്‍ കുറഞ്ഞ് 1,691.88 ഡോളറിലാണ് വില്‍പ്പന നടക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക