Image

പോര്‍ച്ചുഗലില്‍ വന്‍ കാട്ടുതീ പടരുന്നു

Published on 04 September, 2012
പോര്‍ച്ചുഗലില്‍ വന്‍ കാട്ടുതീ പടരുന്നു

ലിസ്ബണ്‍: വടക്കന്‍ പോര്‍ച്ചുഗലില്‍ വന്‍ കാട്ടുതീ പടരുന്നു. മധ്യമേഖലാ പ്രദേശമായ വിസിയുവിലാണ് തീപിടുത്തം ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ തീ അണയ്ക്കാന്‍ ആവശ്യമായ സഹായങ്ങള്‍ അടിയന്തരമായി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് ഫ്രാന്‍സും സ്പെയിനും പോര്‍ച്ചുഗലിലേക്ക് ജലവാഹിനികളായ എയര്‍ക്രാഫ്റ്റുകള്‍ അയച്ചിട്ടുണ്ട്. വനത്തിന്റെ സമീപപ്രദേശങ്ങളില്‍ 1700ലധികം ജനങ്ങള്‍ താമസിക്കുന്നുണ്ട്. ഈവര്‍ഷം തുടക്കം മുതല്‍ത്തന്നെ പോര്‍ച്ചുഗലില്‍ തീവ്രമായ വരള്‍ച്ച അനുഭവപ്പെട്ടിരുന്നു. ജനുവരിയിലും ഓഗസ്റിനും ഇടയിലായി 70,000 ഹെക്ടര്‍ വനഭൂമിയാണ് അഗ്നിബാധയില്‍ കത്തിനശിച്ചത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക