Image

ഡിഎംആര്‍സിക്ക് കാര്‍ബണ്‍ വിനിമയത്തിന്റെ ആനുകൂല്യമുണ്െടന്നു മന്ത്രി

Published on 04 September, 2012
ഡിഎംആര്‍സിക്ക് കാര്‍ബണ്‍ വിനിമയത്തിന്റെ ആനുകൂല്യമുണ്െടന്നു മന്ത്രി
ന്യൂഡല്‍ഹി: ഹരിതഗൃഹ വാതകത്തിന്റെ അളവ് കുറവായതിനാല്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് (ഡിഎംആര്‍സി) കാര്‍ബണ്‍ വിനിമയത്തിന്റെ ആനുകൂല്യം ലഭിക്കുന്നുണ്െടന്ന് കേന്ദ്ര നഗര വികസന സഹമന്ത്രി സുഗത റോയി ലോക്സഭയെ അറിയിച്ചു. ചെന്നൈ മെട്രോ റെയില്‍ കോര്‍പ്പറേഷനും കാര്‍ബണ്‍ വിനിമയത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനുള്ള സാധ്യതകള്‍ തേടി വരുന്നതായും ആന്റോ ആന്റണി എംപിയുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. റിജെനറേറ്റീവ് ബ്രേക്ക് സംവിധാനമനുസരിച്ചാണ് ഡിഎംആര്‍സി ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ട്രെയിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ഉപയോഗിച്ച് അതേ ലൈനിലുള്ള മറ്റു ട്രെയിനുകളും സഞ്ചരിക്കുന്ന സംവിധാനമാണിത്. ഈ സംവിധാനം വൈദ്യുതി സംരക്ഷിക്കുന്നതിനും പരിസ്ഥിതിക്ക് ഹാനികരമായ ഹരിത ഗൃഹവാതകങ്ങളുടെ തോതു കുറയ്ക്കുന്നതിനും സഹായകരമാണെന്നു കേന്ദ്ര മന്ത്രി സുഗത റോയി വിശദമാക്കി. കുറ്റാരോപിതരായ ഇവര്‍ സെപ്റ്റംബര്‍ 25നു മുമ്പ് കോടതിയില്‍ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക