Image

മാര്‍ ജേക്കബ് മുരിക്കന്റെ മെത്രാഭിഷേകം ഒക്ടോബര്‍ ഒന്നിന്

Published on 04 September, 2012
മാര്‍ ജേക്കബ് മുരിക്കന്റെ മെത്രാഭിഷേകം ഒക്ടോബര്‍ ഒന്നിന്
പാലാ: പാലാ രൂപതയുടെ സഹായമെത്രാനായി നിയുക്തനായ മാര്‍ ജേക്കബ് മുരിക്കന്റെ മെത്രാഭിഷേകം ഒക്ടോബര്‍ ഒന്നിന് ഉച്ചകഴിഞ്ഞു രണ്ടിനു പാലാ സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന വൈദികസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അഭിഷേകകര്‍മത്തിനു ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ വചനസന്ദേശം നല്‍കും.

വൈദികസമ്മേളനത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയില്‍, നിയുക്ത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, മോണ്‍. പോള്‍ പള്ളത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക