Image

ഗുരുദേവ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം ഈ വര്‍ഷം ഉണ്ടാകുംമുഖ്യമന്ത്രി

Published on 04 September, 2012
ഗുരുദേവ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം ഈ വര്‍ഷം ഉണ്ടാകുംമുഖ്യമന്ത്രി
വര്‍ക്കല: ഗുരുദേവ ദര്‍ശനങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എം.കെ. സാനു ചെയര്‍മാനായ കമ്മിറ്റി പാഠ്യപദ്ധതിയില്‍ ഗുരുദേവ ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് പഠനറിപ്പോര്‍ട്ട് തയാറാക്കി നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ഇത് കൈമാറിക്കഴിഞ്ഞു. ഇതിന്റെ സാധ്യത വിലയിരുത്തി മന്ത്രിസഭയ്ക്ക് നല്‍കാന്‍ നിര്‍ദേശവും നല്‍കി. ഈ വര്‍ഷം തന്നെ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആസ്പത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയ സമൂഹത്തെ മതാതീതമായി ഒന്നിപ്പിക്കുന്നതിലും പരസ്പരവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഗുരുദേവന്‍ വഹിച്ച പങ്ക് വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഗുണനിലവാരമുള്ള ചികിത്സ സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും എത്തിക്കുന്നതാണ് കാലഘട്ടം നേരിടുന്ന വെല്ലുവിളി. ഇതേറ്റെടുത്തുകൊണ്ടുള്ള ആതുരസേവനം ലഭ്യമാക്കുന്നുവെന്നതാണ് ശ്രീനാരായണ മെഡിക്കല്‍ മിഷന്റെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ കെ.പി. മോഹനന്‍, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ്, കെ. ബാബു, വര്‍ക്കല കഹാര്‍ എം.എല്‍.എ., ബി. സത്യന്‍ എം.എല്‍.എ., ഡോ. ടി. എം. തോമസ് ഐസക് എം.എല്‍. എ., എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പി. കെ. ശ്രീമതി, സി. ദിവാകരന്‍, എന്‍. കെ. പ്രേമചന്ദ്രന്‍, ഒ. രാജഗോപാല്‍, ഗോകുലം ഗോപാലന്‍, എം. അബ്ദുല്‍റഹ്മാന്‍ ബാഖവി, സി.പി. ശശിധരന്‍, നഗരസഭാ ചെയര്‍മാന്‍ കെ. സൂര്യപ്രകാശ്, സ്വാമി പരമാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി സുധാനന്ദ, സ്വാമി സ്വരൂപാനന്ദ, സ്വാമി അമേയാനന്ദ, അമയന്നൂര്‍ ഗോപി, കെ.ജി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാമി അമൃതാനന്ദ ഭദ്രദീപം തെളിച്ചു.

ഗുരുദേവ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം ഈ വര്‍ഷം ഉണ്ടാകുംമുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക