Image

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണസമരം നാളെ മുതല്‍

Published on 04 September, 2012
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിസ്സഹകരണസമരം നാളെ മുതല്‍
തിരുവനന്തപുരം: സത്‌നാം സിങ്ങിന്റെ മരണത്തോടനുബന്ധിച്ച് ഡോക്ടര്‍മാരെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് കെ.ജി.എം.എ.ഒയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ 6 ന് സംസ്ഥാനവ്യാപകമായി നിസ്സഹകരണസമരം തുടങ്ങും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും അന്യായ സ്ഥലംമാറ്റം പിന്‍വലിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഒ.വാസുദേവനും സെക്രട്ടറി ഡോ.എം.മുരളീധരനും അറിയിച്ചു. 

സമരത്തിന്റെ ഭാഗമായി സ്ഥാപനത്തിന് പുറത്തുള്ള സര്‍ക്കാര്‍ പരിപാടികളും ക്യാമ്പുകളും ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. വി.ഐ.പികള്‍ക്കുള്ള മെഡിക്കല്‍ അകമ്പടി ഡ്യൂട്ടി ചെയ്യില്ല. അധിക ചുമതലകളും വഹിക്കില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിളിക്കുന്ന മീറ്റിങ്ങുകളില്‍ പങ്കെടുക്കില്ല. ഫീല്‍ഡ് വിസിറ്റും പരിശീലന പരിപാടികളും ബഹിഷ്‌കരിക്കും. എന്‍.ആര്‍.എച്ച്.എമ്മിന്റെ പരിപാടികളുമായി നിസ്സഹകരിക്കും. മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് അയയ്ക്കില്ലെന്നും അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക