Image

മലയാളി യുവതിയുടെ ബാഗ് തട്ടിപ്പറിച്ചു

Published on 04 September, 2012
മലയാളി യുവതിയുടെ ബാഗ് തട്ടിപ്പറിച്ചു
റിഗ്ഗഇ: മലയാളി യുവതിയെ ആക്രമിച്ച് പണവും രേഖകളുമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. റിഗ്ഗഇ ദല്ല സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ കോഴിക്കോട് പുതയങ്ങാടി സ്വദേശി മിദ്‌ലാജിന്റെ ഭാര്യയുടെ ബാഗാണ് നഷ്ടമായത്. 200 ഓളം ദീനാറും യുവതിയുടെയും മകളുടെയും സിവില്‍ ഐഡിയും ബാങ്ക് കാര്‍ഡുകളും നഷ്ടമായി.

കഴിഞ്ഞ ദിവസം രാത്രി സൂപ്പര്‍മാര്‍ക്കറ്റിന് പിറകുവശത്തുള്ള റോഡിലൂടെ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് നടന്നുപോകുന്നതിനിടെയാണ് ഇവര്‍ കവര്‍ച്ചക്കിരയായത്. പ്രദേശത്ത് കണ്ടുപരിചയമുള്ള രണ്ടു ബിദൂനി യുവാക്കളായിരുന്നു അക്രമികള്‍. സമുപത്തെ ശീശക്കടയിലെ പതിവ് സന്ദര്‍ശകരാണിവര്‍. സിവില്‍ ഐഡി, ബാങ്ക് കാര്‍ഡുകള്‍ കണ്ടുകിട്ടുന്നവര്‍ 65943025 എന്ന നമ്പറില്‍ അറിയിക്കണമെന്ന് മിദ്‌ലാജ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക