Image

മദ്യവുമായി എകൈ്‌സസ് സംഘം പിടികൂടിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

Published on 04 September, 2012
മദ്യവുമായി എകൈ്‌സസ് സംഘം പിടികൂടിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം:എകൈ്‌സസ് സംഘം വിദേശമദ്യവുമായി പിടികൂടിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. കുണ്ടറ വെള്ളിമണ്‍ ചെറുമൂട് കോട്ടയത്തുവിളവീട്ടില്‍ ശശിധരന്‍ (61) ആണ് മരിച്ചത്.

ചൊവ്വാഴ്ച 12 മണിയോടെയാണ് ശശിധരനെ കൊല്ലത്തുനിന്നുള്ള എകൈ്‌സസ് റേഞ്ച് സംഘം കുണ്ടറയില്‍നിന്ന് അറസ്റ്റ് ചെയ്തത്. 3.45 ലിറ്റര്‍ മദ്യമാണ് ശശിധരന്റെ പക്കല്‍ ഉണ്ടായിരുന്നത്. കുണ്ടറയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന് അടുത്തുനിന്ന് പിടിച്ച ഇയാളെ കൊല്ലത്തെ എകൈ്‌സസ് റേഞ്ച് ഓഫീസില്‍ കൊണ്ടുവരികയും മൊഴിയെടുക്കുകയും തുടര്‍നടപടികള്‍ എടുക്കുകയും ചെയ്തു. ജാമ്യത്തിനായി ബന്ധുക്കളും മറ്റും എകൈ്‌സസ് ഓഫീസില്‍ എത്തി.

ഇതിനിടയില്‍ വൈകിട്ട് നാലുമണിയോടെ ശശിധരന്‍ എകൈ്‌സസ് ഓഫീസില്‍ കുഴഞ്ഞുവീണു. ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ: ജാനകി (കശുവണ്ടിത്തൊഴിലാളി). മക്കള്‍: സുനില്‍ കുമാര്‍(ഭോപ്പാല്‍), സുധീഷ്‌കുമാര്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

മദ്യവുമായി എകൈ്‌സസ് സംഘം പിടികൂടിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക