Image

അരിക്കും പയറിനും വില കുതിച്ചുയരുന്നു

Published on 04 September, 2012
അരിക്കും പയറിനും വില കുതിച്ചുയരുന്നു
കല്പറ്റ: അരിയും പയറും പരിപ്പും ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 18-22 രൂപയായിരുന്ന പച്ചരിയുടെ വില ഒറ്റയടിക്ക് 22-30 രൂപയായി.

ഒന്നാംതരം പൊന്നിയരിയുടെ വില 28ല്‍ നിന്ന് 32 രൂപയിലെത്തി. മഞ്ഞക്കുറുവയ്ക്കും വെള്ളക്കുറുവയ്ക്കും 30 രൂപയാണ് ഇപ്പോഴത്തെ വില. നേരത്തേ ഇത് യഥാക്രമം 25, 26 രൂപ വീതമായിരുന്നു. ബിരിയാണി അരി വില 58ല്‍ നിന്ന് 62 രൂപയായി.

ചെറുപയറിന് 70 രൂപയില്‍ നിന്ന് 80 ആയി. പരിപ്പിന് 78 രൂപയായിരുന്നത് 84 ആയിട്ടുണ്ട്. പഞ്ചസാര വില 36ല്‍ നിന്ന് 39 ആയി. കടലയ്ക്ക് 80, ഗ്രീന്‍ പീസിന് 50 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ ചില്ലറ വില്പനവില.

ആന്ധ്രയില്‍ നിന്നുള്ള ഇറക്കുമതി നിലച്ചതാണ് അരിവില കുതിച്ചുയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക